കട്ടപ്പന: തൊണ്ടിമുതലായ സ്പോര്‍ട്സ് സൈക്കിള്‍ കടത്തിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷൻ . ഇടുക്കി കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയ്മോനെതിരെയാണ് നടപടി.
സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയ്മോനെ സസ്പെന്‍ഡ് ചെയ്തത്. ജയ്മോന്റെ പ്രവര്‍ത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിലവില്‍ തൊടുപുഴ സ്റ്റേഷനില്‍ ഡിവൈഎസ്പി സ്ക്വാഡില്‍ അംഗമാണ് ജയ്മോന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്