ആലപ്പുഴ: ചേര്‍ത്തല സ്വദേശിനി ഐഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സെബാസ്റ്റ്യന്റെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെ കുളത്തില്‍ പോലീസ് പരിശോധന നടത്തുന്നു.വീടിന് വടക്കുവശമുള്ള കുളമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കി പരിശോധിക്കുന്നത്.
ഐഷ കൊലക്കേസില്‍ അന്വേഷണം നടത്തുന്ന ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ക്രൈംബ്രാഞ്ച് സംഘം നേരത്തേ ബിന്ദു പത്മനാഭന്‍ കൊലക്കേസിലും ജൈനമ്മ കൊലക്കേസിലും സെബാസ്റ്റ്യന്റെ വീടും സമീപത്തുണ്ടായിരുന്ന കുളങ്ങളുമെല്ലാം വറ്റിച്ചു പരിശോധിച്ചിരുന്നു.എന്നാല്‍, ഈ കുളം പരിശോധിച്ചിരുന്നില്ലായെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
