കൊച്ചി ബാറിലെ വെടിവയ്പ്പ്; പ്രതികൾ ഗുണ്ടാസംഘത്തിൽ ഉള്ളവരെന്ന് സൂചന 

FEBRUARY 12, 2024, 4:46 PM

കൊച്ചി: എറണാകുളത്ത് ബാറിലെ ജീവനക്കാരനെ വെടിവച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ഗുണ്ടാസംഘത്തിലുളളവരാണെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് നാലംഗസംഘം ബാറില്‍ ആക്രമണം നടത്തിയത്. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം ബാറിലെത്തിയ പ്രതികള്‍ മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആണ് ഇവർ ജീവനക്കാർക്ക് നേരെ വെടിയുതിർത്തത്. വെടി ഉതിർത്തതിന് പിന്നാലെ പ്രതികൾ കാറില്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ മുടവൂരില്‍ വച്ച്‌ കാർ ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറി പോയെന്നും ആണ് പുറത്തു വരുന്ന വിവരം.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബാറില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam