തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്.
ശ്യാമിലിയെ മര്‍ദ്ദിച്ച കേസിൽ ബെയ്ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വെക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 13 നാണ് സംഭവം നടന്നത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
അതേസമയം, അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. സംഭവ ശേഷം ഒളിവിൽ പോയ ബെയലിൻ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
