കൊച്ചി: തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണ ബോർഡുകൾ പൊലീസ് നശിപ്പിച്ചെന്നാരോപിച്ച് വിവാദം. പള്ളുരുത്തി–കുമ്പളങ്ങി വഴിയിലെ മൈത്രി നഗർ ലെയ്നിൽ തോംസൺ എന്ന വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോർഡാണ് നശിപ്പിച്ചതെന്നാണ് ആരോപണം.
ഇന്നലെ രാത്രി കൺട്രോൾ റൂം ജീപ്പിൽ എത്തിയ പൊലീസ് സംഘം ബോർഡ് തകർത്തുവെന്നാണ് സ്ഥാനാർത്ഥി പക്ഷത്തിന്റെ ആരോപണം. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ബോർഡ് നശിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ഇത് ഡിഫേസ്മെന്റ് സ്ക്വാഡ് നടത്തിയ നടപടിയാണെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം തിരഞ്ഞെടുപ്പ് കാലത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
