മലപ്പുറം: വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. 2023-25 കാലയളവിൽ നടന്ന സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് പോക്‌സോ കേസെടുത്തത്.
കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അന്ന് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്