പിഎം ശ്രീ വിവാദത്തിനിടെ ഇന്ന് മന്ത്രിസഭയോ​ഗം , സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

OCTOBER 28, 2025, 9:01 PM

തിരുവനന്തപുരം: പി എം ശ്രീ വിവാദത്തിൽ സർക്കാരുമായി  സിപിഐ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിനിടെ ഇന്ന് മന്ത്രിസഭയോ​ഗം ചേരും. 

സിപിഐ മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കും. 

 ഇന്ന് 3.30 ക്ക് ചേരുന്ന മന്ത്രിസഭായോഗതത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. സിപിഐ  മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.

അതേസമയം സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. നേതാക്കൾ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറിൽ നിന്ന് പിന്മാറണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. മറ്റ് നിർദേശങ്ങൾ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam