പ്ലീഡർ നിയമന വിവാദം: പ്രവർത്തകരുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് അലോഷ്യസ് സേവ്യർ

JULY 15, 2026, 6:53 AM

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഉയർത്തിയ ആശങ്കകൾ തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ ഉയർന്ന വിവാദത്തിൽ വസ്തുതകളുണ്ടെന്നും, പ്രവർത്തകരുടെ ആശങ്ക മുഖ്യമന്ത്രിയെ നേരിൽകണ്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കെഎസ്‌യു പ്രവർത്തകരുടെ വികാരമാണ് സംഘടനയുടെ നിലപാടിന് അടിസ്ഥാനമെന്ന് അലോഷ്യസ് പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ മുൻ യൂണിറ്റ് പ്രസിഡന്റുമാർ ഉൾപ്പെടെ ഉന്നയിച്ച ആശങ്കകൾ സംസ്ഥാന കമ്മിറ്റിയുടെയും ആശങ്കകളാണെന്നും അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണത്തിനായിരുന്നു അലോഷ്യസ് സേവ്യറിന്റെ മറുപടി.

vachakam
vachakam
vachakam

അതേസമയം, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിവാദം മാധ്യമങ്ങൾ അനാവശ്യമായി വലുതാക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam