ഗണേഷ് കുമാറിന്റെ ഫ്ലക്സ്; നീരസം പ്രകടിപ്പിച്ച്  മുഖ്യമന്ത്രി 

JUNE 1, 2025, 8:05 PM

മലപ്പുറം: എൽ.ഡി.എഫ് കൺവെൻഷൻ വേദിക്ക് മുന്നിൽ ഘടകക്ഷി നേതാവിന്റെ  ചിത്രമുള്ള ഫ്ലക്സ് വെച്ചതിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൽ.ഡി.എഫിന്റെ പൊതുഅടയാളങ്ങൾ മാത്രമേ ഇത്തരം പരിപാടിക്ക് ഉപയോഗിക്കാവൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 ഗണേഷ് കുമാറിന്റെയും സ്ഥാനാർഥിയായ സ്വരാജിന്റെയും ചിത്രങ്ങളുമായി കേരള കോൺഗ്രസ് (ബി) ആണ് വേദിക്കു മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചത്. കക്ഷിയുടെ ചിഹ്നം മുന്നണിയുടേതല്ല എന്ന് വ്യക്തമാക്കി ആയിരുന്നു മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. മുന്നണിയുടെ പൊതു അടയാളങ്ങൾ ഉപയോഗിക്കണമെന്നും പിണറായി നിർദേശിച്ചു.  

vachakam
vachakam
vachakam

   ‘ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എൽ.ഡി.എഫിന്റെ പരിപാടിയാണ്. എൽ.ഡി.എഫിന്റെ പരിപാടി ആകുമ്പോൾ എൽ.ഡി.എഫിന്റെ ഘടകക്ഷികൾ അവർ സാധാരണ ഉപയോഗിക്കുന്ന പതാകകൾ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് പല അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എൽ.ഡി.എഫിന്റെ പൊതുവായിട്ടുള്ളതല്ല. എൽ.ഡി.എഫിന്റെ പൊതുവായ അടയാളങ്ങൾ മാത്രമേ ഇതുപോലുള്ള പരിപാടികളിൽ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവിൽ പറയാനുള്ളത്. ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാൻ പറഞ്ഞതാണ്. നല്ല കാര്യമാണെങ്കിലും വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എൽ.ഡി.എഫിന്റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നത് ". മുഖ്യമന്ത്രി പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam