പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് പീഡന പരാതി നൽകിയതിന് പിന്നാലെ പാലക്കാട്ടെ എം എൽ എ ഓഫീസ് പൂട്ടിയ നിലയിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല.
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്ന സമയത്ത് പാലക്കാട് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ പരാതി നൽകിയതിന് പിന്നാലെ രാഹുൽ അപ്രത്യക്ഷനാവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായോ അദ്ദേഹത്തിൻ്റെ പേഴ്സണൽ അസിസ്റ്റുമായോ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യമാണുള്ളത്. യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് അടച്ച നിലയിലാണ്.
അതേസമയം, പരാതി വന്നതിന് പിന്നാലെ അപ്രത്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ താൻ നിരപരാധിയാണെന്ന നിലയിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.താൻ കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സത്യം ജയിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
