തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ പാലോട് രവി കുറ്റക്കാരനല്ലെന്ന് അച്ചടക്ക സമിതി റിപ്പോർട്ട്.
പൊതുയോഗത്തിലോ പൊതുഇടത്തോ അല്ല പാലോട് രവി സംസാരിച്ചത്. ശബ്ദരേഖ പ്രചരിപ്പിച്ച വാമനപുരം ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി എ. ജലീലിനെതിരെ നടപടി തുടരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
പാലോട് രവിക്കെതിരെ കൂടുതൽ നടപടികൾ വേണ്ടയെന്നും നന്നായി പ്രവർത്തിച്ചെങ്കിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി അന്ന് തിരുവനന്തപുരം അധ്യക്ഷനായിരുന്ന പാലോട് രവി നടത്തിയ സംഭാഷണം പുറത്തുവന്നത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്.
'കോൺഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്, ഇങ്ങനെ പോയാൽ പാർട്ടി ഉച്ചിയും കുത്തി വീഴും, മൂന്നാമതും മാർക്സിസ്റ്റ് ഭരണം തുടരും...," എന്നിങ്ങനെയായിരുന്നു പാലോട് രവിയുടെ ശബ്ദ സന്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
