കോൺഗ്രസിന് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്ന്   പത്മജ വേണുഗോപാൽ

MARCH 27, 2026, 12:35 AM

തൃശൂർ: കോൺഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിയിൽ വലിയ അടിയും പ്രശ്നവും ഇല്ലാത്തതിനാൽ സമാധാനമുണ്ടെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ.

കോൺഗ്രസിൽ ഇപ്പോഴത്തെ സ്ഥാനാർത്ഥിയേക്കാൾ മികച്ച ആളുകൾ ഉണ്ടായിരുന്നു. തനിക്ക് അനുകൂലമായ സമീപനമാണ് വോട്ടർമാരിൽ നിന്നുണ്ടാവുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

 പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമെത്തുന്നത് തൃശൂരിൽ ആണ്. അദ്ദേഹത്തോട് നന്ദിയുണ്ട്. താൻ കണ്ടതിൽ ആളുകൾക്ക് ഏറ്റവും താല്പര്യം മോദിയോടാണെന്നും പത്മജ പറഞ്ഞു. സുരേഷ് ഗോപി പ്രചാരണത്തിൽ എപ്പോഴും കൂടെയുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും കുറവ് വന്നാൽ ആദ്യം അദ്ദേഹം വിളിച്ചുപറയും. 

vachakam
vachakam
vachakam

 തൃശൂരുകാർ ഇത്തവണ തന്നെ കൈവിടില്ലെന്ന് പത്മജ വേണുഗോപാൽ  ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പദ്ധതികൾ നടപ്പാക്കാൻ പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം തനിക്കുമുണ്ട്.

ഇത്തവണ ബിജെപി തന്നോട് എവിടെ മത്സരിക്കണമെന്ന് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് താൻ പറഞ്ഞു. അത്രയും തൃശൂരുകാരെ വിശ്വാസമാണ്. ജനങ്ങൾ തന്നെ തള്ളിക്കളയില്ലെന്നും പത്മജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam