'പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ, വീണ ഇഡിക്കു മുന്നില്‍ എല്ലാം സമ്മതിച്ചു എന്നത് പച്ചക്കള്ളം'; പി.എ. മുഹമ്മദ് റിയാസ്

SEPTEMBER 9, 2026, 10:29 PM

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കേവലം അസംബന്ധമാണെന്ന് മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ബോധപൂർവ്വം മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം  വാർത്തകളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ എന്ന് അദ്ദേഹം രോഷത്തോടെ പറഞ്ഞു. വീണ വിജയൻ ഇ.ഡിക്ക് മുന്നിൽ ചില കാര്യങ്ങൾ സമ്മതിച്ചു എന്ന രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നത്. എന്നാൽ ഇതെല്ലാം തികച്ചും അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാസിന്റെ കുറിപ്പ്

vachakam
vachakam
vachakam

ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്.ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ , അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.

ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.

നിയമപരമായി പോരാടും.

vachakam
vachakam
vachakam

രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബൈയിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ കത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. റിയാസിന് ലഭിച്ച കൈക്കൂലി പണം സിഎംആര്‍എല്ലില്‍ നിന്നല്ലെന്നും കത്തിലുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam