തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്ത തള്ളാതെ മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ.
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരായ വിമർശനങ്ങളിലുള്ള വിശദീകരണമായാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിമർശനവും സ്വയം വിമർശനവും പാർട്ടി രീതിയാണെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മറ്റു പാർട്ടികൾക്ക് ഇല്ലാത്ത സവിശേഷത സിപിഎമ്മിനുണ്ടെന്നും പാർട്ടി കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്ത കണ്ടുവെന്നും പി ജയരാജൻ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ജൂൺ 26,27 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ച എന്ന രൂപത്തിൽ ചില മാധ്യമങ്ങളിൽ എൻറെ പേരുമായി ബന്ധപ്പെട്ട ഒരു വാർത്ത കാണുകയുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമർശിച്ചു എന്നാണ് ഈ വാർത്തകളിൽ പറയുന്നത്.
വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്. പക്ഷേ ഇത്തരം വാർത്തകൾ, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോൺഗ്രസിനെയും ആർ.എസ്.എസ്-ബി.ജെ.പിയെയും നിശിതമായി എതിർത്തുകൊണ്ട് യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ(എം) നെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.
സി.പി.ഐ(എം)നും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നൽകികൊണ്ടും സമൂഹത്തിലെ വിവിധമേഖലകളിൽ ഉയർന്നുവരുന്ന ജീർണ്ണതകൾക്കെതിരായും മുഖ്യമന്ത്രി സ:പിണറായിയും പാർട്ടി സെക്രട്ടറി സ:എം.വി. ഗോവിന്ദൻ മാസ്റ്ററും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലുള്ളത്. അതിനാലാണ് പാർട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാർത്താ നിർമ്മിതികൾക്കെതിരായി നിയമനടപടി കൈക്കൊള്ളാൻ ഞാൻ ഉൾപ്പെടെയുള്ളവർ പാർടി സംസ്ഥാന കമ്മിറ്റിയിൽ ഐകകണ്ഠേന തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്