ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്ന സൂചനയിൽ സന്തോഷം പ്രകടിപ്പിച്ച് ഓർത്തഡോക്സ് സഭ

MAY 17, 2026, 6:58 AM

കോട്ടയം: ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സന്തോഷമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ. ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്നാണ് കേൾക്കുന്നതെന്നും, അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുന്നത് സ്വാഗതം ചെയ്യുന്നതായും ഗീവർഗീസ് മാർ യൂലിയോസ് പ്രതികരിച്ചു.

മന്ത്രിസഭയിൽ സമുദായത്തിന് മതിയായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ശൈലി മാതൃകാപരമായിരുന്നുവെന്നും സഭ വിലയിരുത്തി.

അതേസമയം, മന്ത്രിസഭയിൽ പ്രതിനിധാനം ലഭിക്കാത്ത പക്ഷവും സഭയ്ക്ക് പരാതിയില്ലെന്നും ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി.

vachakam
vachakam
vachakam

കഴിഞ്ഞ സർക്കാരിനെതിരെയും ഓർത്തഡോക്സ് സഭ വിമർശനം ഉന്നയിച്ചു. “എത്ര ആവശ്യപ്പെട്ടാലും നീതി നടപ്പാക്കില്ലെന്ന് വാശിപിടിക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകും. ജനാധിപത്യത്തിലൂടെ ദൈവം നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം,” എന്നും സഭ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam