തിരുവനന്തപുരം: സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2024-ൽ ആകെ 33 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്ന സ്ഥാനത്ത്, 2025-ൽ മാത്രം അത് 77 ആയി ഉയർന്നു.
കഴിഞ്ഞ വർഷം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നപ്പോൾ, ഈ വർഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആറ് പേർ അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു. അവയവദാനത്തിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്.
അടുത്തിടെ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞിൻ്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്തത് അവയവദാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാം-ഷെറിൻ ദമ്പതികളുടെ മകളായ ആലിൻ, ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 13-നായിരുന്നു അന്ത്യം. മകളുടെ വിയോഗത്തിനിടയിലും അവയവദാനത്തിന് സമ്മതം മൂളിയ മാതാപിതാക്കളുടെ തീരുമാനം വലിയ ആദരവിന് പാത്രമായി.
നേത്രപടലങ്ങള്‍, വൃക്കകള്‍, കരള്‍ അടക്കമാണ് ദാനം ചെയ്തത്. കുഞ്ഞിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനും വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്ത് വയസുകാരനുമായിരുന്നു നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണം; മില്‍മ ചെയര്മാന് ഇന്ന് മന്ത്രിയെ
കനത്ത ചൂടിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനം: വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്
ഫിനാൻസ് ഏജന്റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കാം; ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ഹൈക്കോടതിയുടെ