മൂന്നാർ: ഓർഡർ നൽകി കാത്തിരുന്നിട്ടും ഭക്ഷണം നൽകാത്തത് ചോദ്യം ചെയ്‌ത യുവാവിനെ തട്ടുകടക്കാരൻ ആക്രമിച്ചതായി റിപ്പോർട്ട്. വിനോദസഞ്ചാരിയായ യുവാവിനെ ചട്ടുകം കൊണ്ട് തലയ്‌ക്കടിച്ചാണ് കടക്കാരൻ ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി എം.ഷംനാദ് (33) ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്‌ച രാത്രി പത്തുമണിയോട് കൂടി പോസ്‌റ്റ് കവലയിലെ തട്ടുകടയിലായിരുന്നു സംഭവം ഉണ്ടായത്.
രാത്രി സുഹൃത്തുമൊത്താണ് യുവാവ് ഭക്ഷണം കഴിക്കാനെത്തിയത്. ഓർഡർ നൽകി കാത്തിരുന്നിട്ടും ഭക്ഷണം കിട്ടിയില്ലെന്നു മാത്രമല്ല അവർക്ക് ശേഷം വന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്‌തു. ഇതു ചോദ്യം ചെയ്‌തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇരുമ്പു ചട്ടുകം ഉപയോഗിച്ച് കടക്കാരൻ യുവാവിനെ ആക്രമിച്ചത്. തലയ്‌ക്കും മുഖത്തും ചട്ടുകം കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
