ഭൂട്ടാൻ കാർ കടത്ത് : അന്വേഷണം പരിഗണനയിൽ എന്ന് ഇഡിയും

SEPTEMBER 24, 2025, 7:17 AM

 ദില്ലി: ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണനയിൽ എന്ന് ഇഡി. പ്രാഥമിക വിവരങ്ങൾ തേടുന്നുണ്ട്, ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.

 കേസിൽ ഇഡി പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന കസ്റ്റംസ് പ്രി വെൻറ്റീവ് വിഭാഗത്തിൽ നിന്നാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. 

 മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്ന് ഡിവിഷൻ ബെഞ്ച് ഈഡി യോട് ആരാഞ്ഞത്. ഈ സമയത്തായിരുന്നു കേന്ദ്രസർക്കാർ അഭിഭാഷകന്റെ വാക്കാലുള്ള മറുപടി വാഹന കള്ളക്കടത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

 കേസിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ കൂടി സംശയ നിഴലിലാണ്.

വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് കസ്റ്റംസ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് നൽകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam