നാഗർകോവിൽ: അവധിക്ക് നാട്ടിലെത്തിയിട്ട് രണ്ട് ദിവസം മാത്രമായ പ്രവാസിക്ക് ദാരുണാന്ത്യം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് വീണ് ആണ് അപകടം ഉണ്ടായത്.
ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ ആണ് മരിച്ചത്. കുവൈത്തിൽ നിന്ന് രണ്ട് ദിവസം മുൻപ് ആണ് ക്രിസ്റ്റഫര്‍ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാഗർകോവിലിന് സമീപത്തെ തോവാളയ്ക്ക് സമീപത്തെ ഭൂതപാണ്ടിയിലെത്തിയത്.
സ്വന്തം കാറിലാണ് ക്രിസ്റ്റഫർ ഇവിടെയെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ചടങ്ങ് കഴിഞ്ഞ് മടക്ക യാത്രയിൽ നാവൽക്കാടിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ അരശിയർ കനാലിലേക്ക് മറിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്