കൊച്ചി : ടിപ്പർ ലോറിയുടെ ഡംപ് ബോക്സിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെട്ടൂർ സ്വദേശി സുജിൽ (26) ആണ് മരിച്ചത്.
ലോറിയുടെ ഡംപ് ബോക്സ് ഉയർത്തി വച്ചിരിക്കുകയായിരുന്നു. മഴ നനയാതിരിക്കാൻ ഇതിനടിയിലേക്ക് സുജിൽ കയറി നിന്നു.
ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജിൽ പെടുകയായിരുന്നു. ഉദയംപേരൂർ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്