ബാലരാമപുരം: വെങ്ങാനൂരിൽ നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വെങ്ങാനൂർ സ്വദേശി സതീശന്റെ മകൾ വൃന്ദ (22) വീട്ടിൽ കുഴഞ്ഞുവീണത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൃന്ദയുടെ മുറിയിൽ നിന്ന് സെഡേഷന് ഉപയോഗിക്കുന്ന മരുന്ന് കുപ്പിയും മറ്റും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർഥിയായിരുന്നു വൃന്ദ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
