മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ നഴ്സ് മരിച്ചതായി റിപ്പോർട്ട്. കോതമംഗലം സ്വദേശിയായ അമീന (20) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയിലെ ഒരു മുറിയില്‍ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ചാണ് അബോധാവസ്ഥയിലായതെന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
