ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം ചീമേനിയോ? 

DECEMBER 22, 2024, 7:13 PM

തിരുവനന്തപുരം : കേരളത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ  ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചത്. കേരളത്തിന്റെ തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.

കേരളത്തിലെ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സംസ്ഥാനത്തിനു പുറത്തു നിലയം സ്ഥാപിക്കാൻ സഹായിക്കണമെന്നും അതിൽനിന്നു കേരളത്തിന് അർഹമായ വൈദ്യുതി വിഹിതം അനുവദിക്കണമെന്നുമാണ് സംസ്ഥാന വൈദ്യുതി വകുപ്പ് കേന്ദ്രമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.   

vachakam
vachakam
vachakam

 നിലയം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം കാസർകോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു. 

150 ഏക്കർ ഭൂമി കണ്ടെത്തിയാൽ നിലയം സ്ഥാപിക്കാൻ അനുമതി നൽകും. ഇതിനായി തൃശൂർ അതിരപ്പിള്ളിയിലും ചീമേനിയിലും സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, അതിരപ്പിള്ളിയിൽ വലിയ ടൂറിസം പദ്ധതി നടപ്പാക്കാൻ പോകുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ആണവനിലയം സ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ ബഫർ സോണിനുള്ളിൽ ടൂറിസം ഉൾപ്പെടെ വലിയ പദ്ധതികൾ പാടില്ലെന്നു വ്യവസ്ഥയുള്ളതിനാലാണ് ചീമേനി പരിഗണിക്കുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam