തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ഇന്നലെ അവസാനിച്ചിരുന്നു.
കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാകും.
പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം ഇന്ന് തിരഞ്ഞെടുക്കും. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പ്രതിനിധികളെയും യോഗം തിരഞ്ഞെടുക്കും.
യുവനേതാക്കളെ പുതിയ കമ്മിറ്റിയിലേയ്ക്ക് പരിഗണിച്ചേക്കും. എം എൽ എ മാരായ വി കെ പ്രശാന്ത്, ജി സ്റ്റീഫൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ ജില്ല കമ്മിറ്റിയിലേക്കെത്തിയേക്കും.
നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് തന്നെ വീണ്ടും തുടർന്നേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്