കോഴിക്കോട്: പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
ഷുബൈഹിന്റെ സ്ഥാപനത്തിൽ നിന്നു പിടികൂടിയ ലാപ്ടോപ്, ഹാർഡ് ഡിസ്ക്, വീട്ടിൽ നിന്നു പിടികൂടിയ മൊബൈൽ ഫോൺ എന്നിവ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി.
ഇവയിലെ നിർണായകമായ പല വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ട്. ഫോണിലെ വാട്സാപ് സന്ദേശങ്ങൾ നീക്കം ചെയ്ത നിലയിലാണ്. ഇവ തിരിച്ചെടുക്കാനാണു ഫൊറൻസിക് ലാബിലേക്കു കൈമാറുന്നത്.
അതേസമയം ഷുഹൈബ് ഒളിവിൽ പോയതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീല് വീട്ടിലാണ് ക്രൈംബ്രാഞ്ച് നൽകിയത്.
എംഎസ് സൊലൂഷൻസിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവിടെ ക്ലാസെടുത്തിരുന്ന അധ്യാപകരെയും ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്