മലയാളി സൈനികൻ വിഷ്ണുവിനെ കാണാതായെന്ന പരാതി: കേരള പൊലീസ് സംഘം പൂനെയിലേക്ക് 

DECEMBER 22, 2024, 6:59 PM

കോഴിക്കോട്:  മലയാളി സൈനികൻ വിഷ്ണുവിനെ കാണാതായെന്ന പരാതിയിവ്‍ അന്വേഷണവുമായി  കേരള പൊലീസ് സംഘം പൂനെയിലേക്ക്. 

കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ അവസാന ടവർ ലൊക്കേഷൻ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

വിഷ്ണുവിൻറെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്.

vachakam
vachakam
vachakam

കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. 

പൂനെയിൽ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്. 

എലത്തൂർ എസ്‌ ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവർ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.  ചൊവ്വാഴ്ച പകൽ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞത് കണ്ണൂരിൽ എത്തിയെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാഞ്ഞതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂർ പൊലീസിൽ പരാതി നൽകിയത്.  

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam