പുതിയ കാല സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ

DECEMBER 22, 2024, 10:29 PM

ആലപ്പുഴ: പുത്തൻ തലമുറ സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. 

ഇന്നത്തെ സിനിമകൾ ഒന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് ജി സുധാകരൻ പറഞ്ഞു.

എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിന് ഒക്കെ എങ്ങനെയാണ് അംഗീകാരം നൽകുന്നത്.

vachakam
vachakam
vachakam

എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു. 

 സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam