എ. വിജയരാഘവന്റെ പരാമർശം വളരെ കൃത്യമാണെന്ന്  എം.വി ഗോവിന്ദൻ

DECEMBER 23, 2024, 12:15 AM

തിരുവനന്തപുരം: എ. വിജയരാഘവന്റെ പരാമർശം വളരെ കൃത്യമാണെന്നും പരാമർശത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

 കോൺഗ്രസ് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ്.   ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മുസ്‌ലിംകൾക്കെതിരല്ല.

ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുസ്‌ലിം സമുദായത്തിൽ സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.  

vachakam
vachakam
vachakam

 വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടോടുകൂടി തന്നെയാണ് കോൺഗ്രസ് ജയിച്ചത്. 

ലീഗ് വർഗീയകക്ഷി എന്ന് പറയുന്നില്ല. അതാകാതിരിക്കണം എന്നാണ് പറയുന്നത്.   ലീഗ് കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. ലീഗിനകത്തും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായുള്ള ബന്ധത്തിന്റെ പ്രശ്‌നം ഉയർന്നുവരും. സിപിഎമ്മിന് ന്യൂനപക്ഷ സ്‌നേഹം അന്നും ഇന്നും ഉണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam