കൊച്ചി: അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയിൽ ഗൂഢാലോചനയോ? കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് അന്വേഷണം തുടരുന്നു.
ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും.
ഗൂഢാലോചന സംശയിച്ച് കൗൺസിലർ നൽകിയ പരാതിയിലാണ് അന്വേഷണം.
കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു.
കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്