കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിലായതായി റിപ്പോർട്ട്. മുളവുകാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു മരട് അനീഷ്.
അതേസമയം പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണകവർച്ചാ കേസിന് പിന്നാലെ കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്നു അനീഷ്. എന്നാൽ ഇന്ന് നടത്തിയ അന്വേഷണത്തിൽ അനീഷ് മുളുവുകാട് പൊലീസിൻ്റെ പിടിയാലാവുകയായിരുന്നു.
ഒരു യുവതിയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ അനീഷ്, പല കേസുകളിലും ജാമ്യം നേടിയിരുന്നെങ്കിലും വീണ്ടും കുറ്റകൃത്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ആണ് അറസ്റ്റ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
