മലേഷ്യയിലും ബഹ്റൈനിലും നോർക്ക ലീഗൽ കൺസൾട്ടന്റുരെ ക്ഷണിക്കുന്നു.

OCTOBER 15, 2024, 5:39 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി  നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകൾ.

അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും (നിയമമേഖലയിൽ)  കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. 

താൽപര്യമുളളവർ www.norkaroots.org വെബ്ബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുമായി  [email protected] എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബർ 25 നകം അപേക്ഷ നൽകേണ്ടതാണ്. 

vachakam
vachakam
vachakam

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങൾ  എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന്  നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam