തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവർക്കായുളള നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കും.
ഹോട്ടൽ എസ്.പി ഗ്രാന്റ് ഡേയ്സിൽ നടക്കുന്ന പരിപാടി ബഹു. വ്യവസായവും നിയമവും കയറും വകുപ്പ് മന്ത്രി പി. രാജീവ് ഉദാഘാടനം ചെയ്യും.
നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി.ഇ.ഒ. കെ ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണവും, അജിത്ത് കോളശ്ശേരി സ്വാഗതവും പറയും. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ബിന്ദു.വി.സി, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എഡൂക്കേഷൻ ഡോ. സലീന ഷാ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 08.15 മുതൽ 09.15 വരെയാണ് രജിസ്ട്രേഷൻ .
പങ്കെടുക്കാൻ താൽപര്യമുളള നഴ്സിങ് പ്രൊഫഷണലുകൾക്കും മറ്റുളളവർക്കും നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റു വഴി (www.norkaroots.org) രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളേയും ബോധവൽരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള അവബോധം, പൊതു നിയമവ്യവസ്ഥകൾ, വിവിധ വിദേശരാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്