കോഴിക്കോട്: ഫാസ്‌ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ദേശീയപാത 66ൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസ് ഓടിച്ചതായി റിപ്പോർട്ട്. കോഴിക്കോട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടകരമായ രീതിയിൽ ഗതാഗതനിയമം ലംഘിച്ച് എൻഎച്ചിൽ കടന്നുപോയതെന്ന് ആണ് ലഭിക്കുന്ന റിപ്പോർട്ട്.
സംഭവം കഴിഞ്ഞ നാലാം തീയതി വൈകുന്നേരം 3 മണിയോടെയാണ് നടന്നത്. കോഴിക്കോടൻ കിച്ചണ്സിന് സമീപമുള്ള എക്സിറ്റ് ഭാഗത്താണ് ബസ് സർവീസ് റോഡിലേക്ക് പ്രവേശിച്ചത്. തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
മറ്റു വാഹനയാത്രക്കാർ പ്രതികരിച്ചതോടെ ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റിയതായി ആണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു വശത്തേക്ക് പോകുന്നതിനായി ഫാസ്‌ടാഗ് വഴി ഏകദേശം ₹445 ആണ് ഈടാക്കുന്നത്. യുപിഐ വഴി അടയ്ക്കുകയാണെങ്കിൽ ₹556.25 വരെ ചെലവ് വരുമെന്നതും റിപ്പോർട്ടിൽ പറയുന്നു. ഇതേ ചെലവ് ഒഴിവാക്കുന്നതിനായിരുന്നോ നടപടി എന്ന സംശയവും ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
