'കോൺഗ്രസിന്റെ വാക്കിൽ വിശ്വസിക്കില്ല'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻ.എം.വിജയന്റെ മരുമകൾ

SEPTEMBER 18, 2025, 9:28 AM

തിരുവനന്തപുരം: വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും കോൺഗ്രസിന്റെ വാക്കിൽ വിശ്വസിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പത്മജ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടുകൂടിയാണ് സംസാരിച്ചതെന്ന് പത്മജ പറയുന്നു. വിഷമിക്കേണ്ട ശക്തരായി മുന്നോട്ടു പോകണമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പത്മജ കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ വീട്ടിൽ വന്നു ഉറപ്പു നൽകിയതാണ്. ആ കരാർ പോലും ഇപ്പോൾ കാണുന്നില്ല. കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള ആരെങ്കിലും അച്ഛൻ്റെ കത്ത് കളവാണെന്ന് പറയുമോ എന്നും അവർ ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam