"ഒരു ചീത്തപ്പേരും ഇല്ലാതെ ആളുകളോട് പെരുമാറാൻ അറിയുന്ന ഒരു സ്ഥാനാർഥി"; രമേഷ് പിഷാരടിക്ക്  പിന്തുണയുമായി നിസാർ മാമുക്കോയ

MARCH 19, 2026, 11:26 PM

കേരളക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം ശക്തമായിരിക്കുകയാണ്. ഇത്തവണയും സെലിബ്രിറ്റി സ്ഥാനാർഥികളും സജീവമായുണ്ട്. അതിൽ മുൻപന്തിയിലുള്ള ആളാണ് രമേഷ് പിഷാരടി. പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്.

ഇപ്പോൾ അദ്ദേഹം വിജയിക്കട്ടെയെന്ന് ആശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് അഭിനേതാവ് നിസാർ മാമുക്കോയ. "ഒരു ചീത്തപ്പേരും ഇല്ലാതെ ആളുകളോട് പെരുമാറാൻ അറിയുന്ന ഒരു സ്ഥാനാർഥി എന്ന നിലക്ക് ഇനി ഒരിക്കലും പാലക്കാട്ടെ സുഹൃത്തുക്കൾക്ക് രമേഷ് പിഷാരടിയുടെ പേരിൽ തല കുനിക്കേണ്ടി വരില്ല", എന്നാണ് നിസാർ മാമുക്കോയ പറയുന്നത്.

നിസാറിന്റെ വാക്കുകൾ ഇങ്ങനെ

vachakam
vachakam
vachakam

"രമേഷ് പിഷാരടി പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയാണ്. ഞാൻ ഒരു നല്ല കോൺഗ്രസുകാരൻ. പിഷാരടി എന്റെ നല്ല സുഹൃത്ത്. എപ്പോ വിളിച്ചാലും സഹായത്തിന് എത്തുന്ന, വായനയിലും സംസാരത്തിലും മാന്യമായ ഒരാൾ. ഒരു ചീത്തപ്പേരും ഇല്ലാതെ ആളുകളോട് പെരുമാറാൻ അറിയുന്ന ഒരാൾ എന്ന നിലക്ക് ഇനി പാലക്കാട്ടെ സുഹൃത്തുക്കൾക്ക് അദ്ദേഹത്തിന്റെ പേരിൽ തല കുനിക്കേണ്ടി വരില്ല. രമേഷ് പിഷാരടി ജയിക്കട്ടെ. പാർട്ടി നോക്കാതെ എന്റെ വ്യക്തി ബന്ധങ്ങളിൽ വരുന്ന എല്ലാ സ്ഥാനാർത്ഥികളെയും ഞാൻ എന്റെ ഫേസ്ബുക്ക് വഴി പിന്തുണ കാണിക്കും."

പിന്നീട് നിരവധി പേരാണ് നിസാറിന്റെ പ്രതികരണത്തെ പിന്തുണച്ചും, വിമർശിച്ചും രംഗത്തുവന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam