നിപയെ അതിജീവിച്ച ആരോഗ്യ പ്രവർത്തകനെ സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

FEBRUARY 7, 2026, 9:39 AM

തിരുവനന്തപുരം: നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂർവമായ സങ്കീർണതയായ ഡിലൈഡ് എൻസഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ടിറ്റോയെയും മാതാപിതാക്കളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് വീട്ടിലെത്തി സന്ദർശിച്ചു. നിപ പ്രതിരോധത്തിൽ ടിറ്റോ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി ഓർമ്മിച്ചു.

2023ൽ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിച്ചതിലൂടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്.

ടിറ്റോയിൽ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും രോഗത്തിൽ നിന്നും അദ്ദേഹം മോചനം നേടുകയും ചെയ്തു. എന്നാൽ അത്യപൂർവമായി തലച്ചോറിൽ വൈറസ് അവശേഷിക്കുകയും വീണ്ടും പ്രവർത്തിക്കുകയും ചെയ്യുന്ന ഡിലെയ്ഡ് എൻസഫലിറ്റിസ് അവസ്ഥയിലേക്ക് ടിറ്റോ നീങ്ങി.

vachakam
vachakam
vachakam

വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ നിന്നുമാണ് ടിറ്റോ ഇപ്പോൾ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുന്നത്. 2023ൽ ഉണ്ടായ നിപ ബാധയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ ടിറ്റോ നൽകിയ വിവരങ്ങൾ വളരെ പ്രധാനമായിരുന്നു. അത്തരം വിവരങ്ങൾ കൂടി ലഭിച്ചതിനാലാണ് മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കാൻ നമുക്ക് കഴിഞ്ഞത്.

ടിറ്റോയിൽ ഉണ്ടായതുപോലെയുള്ള രോഗാവസ്ഥ വളരെ അപൂർവമായി സംഭവിക്കുന്നതാണ്. അവരിൽ നിന്നും മറ്റൊരാൾക്ക് രോഗം പകരുകയില്ല. രണ്ടുതവണ നിപാ രോഗത്തെ അതിജീവിച്ച ടിറ്റോ വളരെ വേഗം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam