നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി

JUNE 14, 2025, 9:12 PM

മലപ്പുറം: നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയായി. 

വരണാധികാരിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരാണ്  കമ്മീഷനിങ് പ്രക്രിയ പൂർത്തീകരിച്ചത്. 

263 പോളിംഗ് ബൂത്തുകളിലേക്ക് റിസേർവ് ഉൾപ്പെടെയുള്ള മെഷീനുകൾ   ഉപ തെരഞ്ഞെടുപ്പിനായി  സജ്ജമാക്കി. 

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം സ്ഥാനാത്ഥികളുടെ പ്രതിനിധികൾ റാൻഡം ആയി തിരഞ്ഞടുത്ത 5% മെഷീനുകളിൽ 1000 മോക്ക് വോട്ടുകൾ രേഖപ്പെടുത്തുകയും  ഈ വോട്ടുകൾ VVPAT സ്ലിപ്പുമായി താരതമ്യം ചെയ്തു കൃത്യത ബോധ്യപ്പെടുത്തുകയും ചെയ്തു.

മലപ്പുറം ജില്ലാ കളക്ടർ വി ആ വിനോദ് സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam