കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്.നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്.അപകടസമയത്ത് മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാര്‍ എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഇതിന്റെ കൃത്യമായ വിവരങ്ങളടങ്ങിയ ഇഡിആര്‍ ഫലം അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നൂഹ സജീവാണ് കാറിന്റെ ആര്‍സി ബുക്ക് ഉടമ. കഴിഞ്ഞദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.
അതിനിടെ, അപകടത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേര്‍ക്ക് അനുശോചനം അറിയിച്ച് നൂഹ സജീവ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വീഡിയോയില്‍ അവര്‍ പറഞ്ഞു.
മക്കളെ സ്‌നേഹത്തോടെ വളര്‍ത്തി ഒരുപാട് സ്വപ്നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കുന്നതിനും അപ്പുറമാണ്. തന്റെ വാക്കുകള്‍ക്ക് ആ മാതാപിതാക്കളുടെ വേദന കുറയ്ക്കാനാകില്ലെന്ന് അറിയാമെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ഒരിക്കല്‍ക്കൂടി അനുശോചനം അറിയിക്കുന്നതായും അവര്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
