വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് കബ്ര ( ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്) വിഴിഞ്ഞത്തെത്തി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് കേരളാ മാരിടൈം ബോര്‍ഡിന്റെ വാര്‍ഫില്‍ അടുപ്പിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സാങ്കേതിക സൗകര്യങ്ങള്‍, ചരക്കുനീക്കം എന്നിവ കാണുന്നതിനും കടല്‍ സുരക്ഷയടക്കമുളളവ എങ്ങനെയാണെന്നുമുളളവ അറിയുന്നതിനുമാണ് സൈനിക സംഘമെത്തിയത്. 8741 നാവികരും നാല് ഉദ്യോഗസ്ഥരും ഒരു സിവിലയനുമടക്കം 46 പേരാണ് കപ്പലിലുളളത്. വ്യാഴാഴ്ച രാത്രിയും വെളളിയാഴ്ച പകലുമായി തുറമുഖത്തെ എല്ലാ സൗകര്യങ്ങളും സൈനിക സംഘം കാണും. തുടര്‍ന്ന് തുറമുഖത്തെ മറൈന്‍ വിഭാഗം, മറ്റ് വിഭാഗങ്ങളിലെ മേധാവികളുമായും സൈനിക സംഘം ചര്‍ച്ച നടത്തും. വെളളിയാഴ്ച വൈകിട്ടോടെ കപ്പല്‍ മടങ്ങുമെന്ന് കേരളാ മാരീടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
