കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്. ഗുണ്ടകൾ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയാണ്. അക്രമങ്ങളിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം.
കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്കോർട്ട് പോവുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
കൊച്ചിയിൽ സി.പി.എം പ്രവർത്തകർക്കെതിരെയും 'രക്ഷാപ്രവർത്തനം' നടന്നു. ബജറ്റ് ചർച്ചകൾ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്.
ഭരണസിരാകേന്ദ്രത്തിൽ ഉദ്യോഗസ്ഥർ പോലുമില്ല. സംസ്ഥാനം അനാഥമായ സ്ഥിതിയിലാണ്. കേരളം മുടിഞ്ഞ നാടായി മാറി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്