തിരുവനന്തപുരം: വിവാദങ്ങ ൾക്കൊടുവിൽ ഫ്‌ളാഗ് ഒഫ് നടത്തിയിട്ടും മോട്ടോർ വാഹനവകുപ്പിന്റെ പുതിയ വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് കൊണ്ടു പോകാനായില്ല. ഏതൊക്കെ ഓഫീസിലേക്ക് വാഹനങ്ങൾ കൈമാ റണമെന്നതിൽ ഗതാഗത മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് രണ്ടാംവട്ടവും വണ്ടികൊണ്ടു പോകാൻ എത്തിയ ഉദ്യോഗസ്ഥർക്ക് വെറും കൈയോടെ മടങ്ങേണ്ടിവന്നത്. സെപ്റ്റംബർ 29ന് കനകക്കുന്നിലാണ് വാഹന ങ്ങളുടെ ഫ്‌ളാഗ് ഓഫ് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്.
ആള് കുറഞ്ഞതിലും സംഘാടനപ്പിഴവിലും ദേഷ്യപ്പെട്ട് മന്ത്രി അന്ന് പരിപാടി റദ്ദാക്കിയതോടെ വണ്ടിയെടുക്കാൻ കാസർകോട് മുതലുളള ആർ.ടി.ഓഫീസുകളിൽ നിന്ന് എത്തിയിരുന്ന ഡ്രൈവർമാർക്കും ഉദ്യോഗസ്ഥർക്കും മടങ്ങേ ണ്ടിവന്നു.
വെള്ളിയാഴ്ച പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വച്ചാണ് ആഘോഷമായി ഫ്‌ളാഗ ഓഫ് നടത്തിയത്. ഏതൊക്കെ ഓഫീസിലേക്ക് വാഹനങ്ങൾ കൈമാറണമെന്ന ട്രാൻസ്്പോർട്ട് കമ്മിഷണറേറ്റ് തയ്യാറാക്കിയ ലിസ്റ്റിൽ അതൃപ്തിയുണ്ടായതോടെ മന്ത്രിയുടെ ഓഫീസ് വണ്ടി കൊണ്ടുപോകുന്നത് തടഞ്ഞു.
മന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന പുതിയ ലിസ്റ്റ് അനുസരിച്ച് വിട്ടുകൊടുത്താൽ മതിയെന്നാണ് നിർദ്ദേശം. വാഹനങ്ങളിഷോഴും പേരൂർക്കടയിലെ എസ്.എ.പി ക്യാമ്പിലാണ്. മുമ്പില്ലാത്തവിധം മന്ത്രിയുടെ ഇഷ്ടം അടിച്ചേൽപ്പിക്കുന്നതിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് അസംതൃപ്തിയുണ്ട്. 52 പു തിയവാഹനങ്ങളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
