വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നു: എംവി ഗോവിന്ദൻ

JULY 25, 2025, 6:46 AM

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 

ജീവിച്ചിരിക്കുമ്പോൾ എതിർപ്പുയർത്തുകയും മരണാനന്തരം വിശുദ്ധനാക്കുകയും ചെയ്യുന്നത് വലതുപക്ഷ രാഷ്ട്രീയ ശൈലിയാണ്.

സിപിഎമ്മിന്റെ സ്വപ്നമാണ് വിഎസിന്റേയും സ്വപ്നം. അനശ്വരനായ വിഎസ് നമുക്കൊപ്പം ഇന്നും ജീവിക്കുന്നു. ലോകത്ത് വസന്തം വിരിയിക്കാനുള്ള വഴികാട്ടിയാണ് മാക്സിസമെന്നും എംവി ഗേവിന്ദൻ പറഞ്ഞു. 

vachakam
vachakam
vachakam

എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.  

ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് വിപുലമായ വിഎസ് അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ അറിയിച്ചു. ഒന്നുമുതൽ പത്ത് വരെ വിവിധ പാർട്ടി ഘടകങ്ങളുടെ അനുശോചന യോഗം നടക്കും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam