തിരുവനന്തപുരം: മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നൽകിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
അതേസമയം പരാതി നൽകിയ സമയത്ത് തന്നെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസിന്റെ പ്രധാന പദവിയിൽ നേതൃത്വം എത്തിച്ചത് എന്നും പെൺകുട്ടി നൽകിയ പരാതി വി ഡി സതീശൻ പിതാവിനെപോലെ പരിഹരിച്ചതാണ് പ്രശ്‌നം എന്നും രാഹുലിനെ രക്ഷിച്ച് എടുക്കാനാണ് അങ്ങനെ ചെയ്തതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിൽ ആണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്.
'ക്രിമിനൽക്കൂട്ടം മേയുന്ന കോൺഗ്രസ്' എന്ന തലക്കെട്ടിലാണ് ഗോവിന്ദന്‍റെ ലേഖനം. ഹുലിന്റെ കാമഭ്രാന്തിന് ഇരയായ മറ്റ് പെൺകുട്ടികൾ പരാതിയുമായി വരാതിരിക്കാനാണ് അതിജീവിതക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത്. കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ട് മൂക്കുപൊത്തേണ്ട അവസ്ഥയാണെന്നും ലേഖനത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
