കോഴിക്കോട് : ബിജെപിയിലെ തര്‍ക്കം എയിംസ് നഷ്ടപ്പെടുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും തമ്മിലാണ് തര്‍ക്കം.
ബി.ജെ.പിയുടെ തമ്മിലടി അവസാനിപ്പിക്കണമെന്നും കോഴിക്കോട് കിനാലൂരിൽ എയിംസ് അനുവദിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എയിംസ് നഷ്ടപ്പെടാൻ ഇടയാക്കുന്ന കേന്ദ്ര മന്ത്രിയുടെ സമീപനം അപലപിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. 2002ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നത് ചട്ടവിരുദ്ധമാണ്.
വളഞ്ഞ വഴിയിൽ സിഎഎ നടപ്പാക്കാനുള്ള ശ്രമമാണെന്നും ഇങ്ങനെ വന്നാല്‍ കേരളത്തില്‍ 50 ലക്ഷംപേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്താകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ ഒക്ടോബര്‍ അവസാന വാരം മുതല്‍ സിപിഎം ജനകീയ ക്യാംപയിന്‍ തുടങ്ങുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
