വയനാട്: ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം.
ബെയ്‌ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. സ്ഥലത്ത് തടിച്ച് കൂടിയ സമീപവാസികളെ ബെയ്‌ലി പാലത്തിലൂടെ കടത്തിവിടാൻ പൊലീസ് തയ്യാറാകാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ പുഞ്ചരിമട്ടത്തോ പരിസരത്തോ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും
ബെയ്‌ലി പാലത്തിൻ്റെ മറുകരയിൽ ഉള്ള തോയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്.
വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായ മഴ ഇപ്പോഴും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്