കോഴിക്കോട്: 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം.
പ്രവാസിയായ യുവതിയുടെ പ്രസവ വിവരം വീട്ടുകാർക്ക് അറിയില്ല. പത്തനംതിട്ട സീതത്തോട് സ്വദേശി ആണ് യുവതി. ഇവരെ കണ്ടെത്തി കോഴിക്കോടേയ്ക്ക് കൊണ്ടുവരുകയാണ്.
സുഹൃത്തിന്റെ സഹായത്തിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. സുഹൃത്താണ് സഹായിയെ സംഘടിപ്പിച്ചത്. സഹായിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ചു യുവതി മുങ്ങുകയായിരുന്നു.
പത്തനംതിട്ട സീതത്തോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതി മെഡിക്കൽ കോളേജിൽ നൽകിയ വിലാസം തെറ്റായിരുന്നു. വയനാട് സ്വദേശിയെന്നാണ് മെഡിക്കൽ കോളേജിൽ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
