പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. ദാരുണ സംഭവം പാലക്കാട് നല്ലേപ്പിള്ളിയില്‍ ആണ് ഉണ്ടായത്. നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്.
നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെ (25) വിഷം കഴിച്ച നിലയില്‍ ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വൈകിട്ട് 4.50ഓടെ കാടാങ്കോട് ജങ്ഷനടുത്ത വളവില്‍ എതിരെ വന്ന ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന്, ബൈക്കില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ച ആംബുലന്‍സ് റോഡരികിലെ ഒരു കടയുടെ ചുമരിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ മഫ്‌ലുവിനൊപ്പം ഉണ്ടായിരുന്ന ജോറാമ്മ, മകളുടെ ഭര്‍ത്താവ് റഹീം, ബന്ധുവായ റഹ്മത്ത്, നഴ്സ് എന്നിവർക്കും പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നാലെ എത്തിയ മറ്റൊരു ആംബുലന്‍സിലാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം മഫ്‌ലുവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ബൈക്കില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
