തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ആഗോള അയ്യപ്പസംഗമത്തിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണമില്ലാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ട് ലക്ഷം രൂപ എഴുതിയെടുത്തെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൂടി ഇപ്പോൾ പുറത്തുവരുന്നു.
ആഗോള അയ്യപ്പ സംഗമത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്.
കണക്കുകളിൽ ഗുരുതര ക്രമക്കേടെന്നും പന്തൽ നിർമ്മാണം ടെണ്ടർ ഇല്ലാതെയാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെയാണ് നടക്കാത്ത പരിപാടിയുടെ പേരിൽ എട്ട് ലക്ഷം മുക്കിയെന്ന വാർത്തയും പുറത്ത് വരുന്നത്.
നന്ദഗോവിന്ദം ഭജൻസിന് എട്ടു ലക്ഷം രൂപ കൊടുത്തതായാണ് ബില്ല് സമർപ്പിച്ചത്. നന്ദഗോവിന്ദം ടീമിന്റെ പരിപാടി അവിടെ നടന്നിരുന്നില്ല. അതേസമയം,ആഗോള അയ്യപ്പ സംഗമത്തിൽ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ടീം വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചിരുന്നുവെന്ന് പ്രോഗ്രാം കോഡിനേറ്റർ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഡേറ്റ് ഇല്ലാത്തതിനാൽ പരിപാടി ഏറ്റെടുത്തില്ലെന്നും തങ്ങളോട് ആരും ബിൽ വാങ്ങിയിട്ടില്ലെന്നും പ്രോഗ്രാം കോഡിനേറ്റർ പറഞ്ഞു. ചെയ്യാത്ത പരിപാടിയെ കുറിച്ച് അഭിപ്രായം പറയില്ലെന്നും ടീം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
