കടുത്തുരുത്തി: മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. തലനാരിഴയ്ക്കാണ് മോൻസ് ജോസഫ് എംഎൽഎ അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി.
നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി.
നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് ടികെ ഗോവിന്ദന് സമര്‍പ്പിച്ച
പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്
ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ