ഇടുക്കി: പി വി അൻവറിനെതിരെ ആഞ്ഞടിച്ച് സിപിഐഎം എംഎൽഎ എം എം മണി. അൻവർ കാണിച്ചത് പിറപ്പ് പണിയെന്ന് എം എം മണി പറഞ്ഞു.
അൻവർ പോയാൽ "ഛീ പൂ" എന്നും എം എം മണി പറഞ്ഞു. അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. തന്നെ പുറത്താക്കിയാലും തന്നെ കേൾക്കാൻ ആള് വരും.
പാർട്ടിക്ക് പി ആർ ഇല്ല. താഴെ മുതൽ മുകളിൽ വരെ സിസ്റ്റമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐഎമ്മെന്നും എം എം മണി പറഞ്ഞു.
ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തി. മാന്യതയുണ്ടെങ്കിൽ അൻവർ രാജി വയ്ക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്